നടി സാമന്ത സിനിമ തിരക്കുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (11:14 IST)
നടി സാമന്ത സിനിമ തിരക്കുകളിലേക്ക്.വിജയ് ദേവരകൊണ്ടയുടെ 'ഖുഷി' ഒരുങ്ങുകയാണ്. ഡിസംബർ രണ്ടാം വാരത്തോടെ നടി ടീമിനൊപ്പം ചേരുമെന്നാണ് കേൾക്കുന്നത്.

ഹൈദരാബാദിലാണ് ചിത്രീകരണം.
ആദ്യ ഷെഡ്യൂൾ കാശ്മീരിൽ നേരത്തെ പൂർത്തിയായിരുന്നു.

ഡിസംബർ 23ന് റിലീസ് പ്രഖ്യാപിച്ച സിനിമയ്ക്ക് ഇതേ ദിവസം പ്രദർശനത്തിന് എത്താൻ സാധിക്കില്ല. മയോസിറ്റിസ് ചികിത്സയ്ക്കായി സാമന്തയ്ക്ക് യുഎസിലേക്ക് പോകേണ്ടി വന്നതിനാൽ ഷൂട്ടിംഗ് ഇനിയും ബാക്കിയാണ്. 2023 പകുതിയോടെ മാത്രമേ ചിത്രം പ്രദർശനത്തിന് എത്തുകയുള്ളൂ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :