കമല്‍ ഹാസന്റെ 'വിക്രം'ല്‍ രാഷ്ട്രീയക്കാരനായി ഫഹദ് ഫാസില്‍, ചിത്രീകരണം ഉടന്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (16:04 IST)

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' ഒരുങ്ങുകയാണ്. കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ശക്തമായ വേഷത്തിലെത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രാഘവ ലോറന്‍സിന്റെ പേര് ഈ കഥാപാത്രത്തിനുവേണ്ടി ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഫഹദ് സിനിമയില്‍ അഭിനയിക്കുന്ന വിവരം സ്ഥിരീകരിച്ചു.


കമല്‍ ഹാസന്റെ 'വിക്രം' എന്ന സിനിമയില്‍ താന്‍ അഭിനയിക്കുമെന്ന് അടുത്തിടെ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. ഫഹദ് ഒരു രാഷ്ട്രീയക്കാരനായി ചിത്രത്തില്‍ അഭിനയിക്കുമെന്ന് പറയപ്പെടുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രം നടന് ഏറെ ഇഷ്ടമായെന്നും അതിനാലാണ് ഫഹദ് സിനിമയുടെ ഭാഗമായതെന്നുമാണ് വിവരം. 'സൂപ്പര്‍ ഡീലക്‌സ്' എന്ന തമിഴ് ചിത്രത്തിലാണ് ഫഹദ് ഒടുവില്‍ അഭിനയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :