സംവിധായകന്‍ ജോമോന്‍ വീണ്ടും വരുന്നു, മമ്മൂട്ടിയുടെ മാസ് പടവുമായി !

മമ്മൂട്ടി, ജോമോന്‍, സാമ്രാജ്യം, Mammootty, Joemon, Samrajyam
അല്ലിമ| Last Updated: ശനി, 4 ഏപ്രില്‍ 2020 (14:14 IST)
സാമ്രാജ്യവും ജാക്‍പോട്ടും അനശ്വരവുമൊക്കെ കണ്ടിട്ടുള്ളവര്‍ ഒരിക്കലും ജോമോന്‍ എന്ന സംവിധായകനെ അറിയാതിരിക്കില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ സിനിമ ചെയ്യാതിരിക്കുന്നത് എന്ന ചോദ്യം അവര്‍ ഉയര്‍ത്തുകയും ചെയ്യും. എങ്കിലിതാ, പുതിയ വാര്‍ത്ത. ജോമോന്‍ തിരിച്ചുവരുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ഒരു മാസ് എന്‍റര്‍ടെയ്‌നര്‍ സംവിധാനം ചെയ്‌തുകൊണ്ടാണ് ജോമോന്‍റെ മടങ്ങിവരവ്. ഈ വര്‍ഷം തന്നെ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കും.

സാമ്രാജ്യത്തെ പോലെ വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ഈ സിനിമയെന്നാണ് സൂചന. മറ്റ് താരങ്ങളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ തല്‍ക്കാലം ലഭ്യമല്ല. എന്തായാലും മമ്മൂട്ടി ആരാധകര്‍ക്കായി ഒരു ഉശിരന്‍ സിനിമ തന്നെ ജോമോന്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :