തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഇനിയയുടെ ത്രില്ലര്‍, 'കോഫി' വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (13:00 IST)
ഇനിയയുടെ ത്രില്ലര്‍ ചിത്രം കോഫി തിയേറ്റര്‍ റിലീസ് ഒഴിവാക്കി.ടിവിയില്‍ നേരിട്ട് പ്രീമിയര്‍ ചെയ്യാനാണ് തീരുമാനം.

കാണാതായ തന്റെ സഹോദരനെ കണ്ടെത്താനുള്ള സഹോദരിയുടെ അന്വേഷണമാണ് സിനിമ.ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട നായിക കഥാപാത്രം പോലീസുകാരി ആകാന്‍ ആഗ്രഹിക്കുന്നു.സാഹചര്യങ്ങള്‍ അവളെ ഒരു ക്യാബ് ഡ്രൈവര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


നവാഗതനായ സായ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന് പ്രസന്ന ബാല പശ്ചാത്തല സംഗീതം ഒരുക്കുന്നു.

രാഹുല്‍ ദേവും മുഗ്ദയും ആദ്യമായി തമിഴ് സിനിമയില്‍ ഒന്നിക്കുന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഡിഒപി: വെങ്കിടേഷ് എസ്, എഡിറ്റര്‍: വെങ്കട്ട് രാജന്‍, കലാസംവിധാനം ദുരൈരാജ് ജി, ഗാനരചയിതാവ് മോഹന്‍രാജ്, നൃത്തസംവിധായകന്‍ വിജി സതീഷ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഡോണ്‍ അശോക്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :