അഭിറാം മനോഹർ|
Last Modified ശനി, 23 നവംബര്‍ 2019 (13:20 IST)
ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയിൽ മാത്രം സംസാരിക്കണമെന്നും ആവശ്യപ്പെട്ട ആരാധകന് ചുട്ട മറുപടിയായി
താപ്‍സി പന്നു. ഗോവയിൽ നടക്കുന്ന അമ്പതാമത് അന്താരാഷ്ട്ര ചലചിത്രമേളയിൽ ഇൻ കോൺവർസേഷൻ പരിപാടിയിൽ അഥിതിയായി വന്നതായിരുന്നു താരം.
ഇതിനിടെയാണ് പ്രേക്ഷകരോടുള്ള സംവാദം ഹിന്ദിയിൽ മാത്രമായിരിക്കണമെന്നും ഇംഗ്ലീഷ് ഒഴിവാക്കണമെന്നും ഒരു
ആരാധകൻ ആവശ്യപ്പെട്ടത്. എന്നാൽ ഇവിടെ എത്തിച്ചേർന്ന പലർക്കും തന്നെ ഹിന്ദി അറിയില്ലെന്നും തനിക്ക് അവരുടെ വികാരങ്ങളെയും കൂടി മാനിക്കണമെന്നും താപ്‍സി മറുപടി നൽകി.
ഞാൻ ജനിച്ചതും വളർന്നതും ഡൽഹിയിൽ ആയിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ഹിന്ദി സംസാരിക്കാനറിയാം. പക്ഷേ ഇവിടെ എന്നെ കേൾക്കാൻ ഇരിക്കുന്നവരിൽ പലർക്കും ഹിന്ദി അറിയണമെന്നില്ല. ഞാൻ ഒരു ബോളിവുഡ് നടി മാത്രമല്ല ഒരു തെന്നിന്ത്യൻ നടി കൂടിയാണ്. എനിക്ക് എല്ലാവരുടേയും വികാരങ്ങളെ മാനിക്കേണ്ടതുണ്ട് താപ്‍സി വ്യക്തമാക്കി.