'ശിഷ്യന്‍ മാരുടെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന കലാഭവന്‍ മധു മാഷ്'; 'വെടിക്കെട്ട്' വിശേഷങ്ങളുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (11:52 IST)
ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയില്‍ കലാഭവന്‍ മധുവും വലിയൊരു വേഷം ചെയ്യുന്നുണ്ട്.ജയസൂര്യ, പിഷാരടി, ബിബിന്‍ തുടങ്ങി ഒരുപാട് പേരുടെ ഗുരുനാഥന്‍ കൂടിയായ അദ്ദേഹം ശിഷ്യന്മാരുടെ സിനിമയിലൂടെയാണ് അരങ്ങേറ്റം എന്നതാണ് പ്രത്യേകത. സിനിമയ്ക്കും കലാഭവന്‍ മധുവിനും ആശംസകളുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

'നാളെ വെടിക്കെട്ട് സിനിമ റിലീസ് ആകുകയാണ്. എന്റെ അടുത്ത സുഹൃത്തുക്കളാണ് വെടിക്കെട്ടിനു പുറകില്‍. അതിലുപരി കലാഭവന്‍ മധു എന്ന ഞങ്ങളുടെ മധുമാഷ് ഈ സിനിമ യില്‍ വലിയൊരു വേഷം ചെയ്യുകയാണ്. ജയസൂര്യ, പിഷാരടി, ബിബിന്‍ തുടങ്ങി ഒരു പാട് പേരുടെ ഗുരുനാഥന്‍ കൂടിയാണ് മധു കലാഭവന്‍. മിമിക്രി യുടെ ആദ്യപാഠങ്ങള്‍ കലാഭവനില്‍ നിന്നും പഠിച്ചിറങ്ങിയ ഒരുപാടു പേര്‍ മലയാള സിനിമയില്‍ താരപദവിയില്‍ ഇന്നും ഉണ്ട്. അവര്‍ക്കു മുകളില്‍ മധു മാഷ് ഉണ്ടാകും. ശിഷ്യന്‍ മാരുടെ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന കലാഭവന്‍ മധു വിനു വിജയാശംസകള്‍ നേരുന്നു....'- വിനോദ് ഗുരുവായൂര്‍ കുറിച്ചു.

പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :