അനുബന്ധ വാര്‍ത്തകള്‍
- വിജയാശംസകള്‍! വിഷു വിന്നര്‍ ആരാകും? പ്രതീക്ഷയോടെ സിനിമാലോകം
- മമ്മൂട്ടിക്കും മോഹന്‍ലാലിനും ക്ലാസിക്കുകള്‍ സമ്മാനിച്ച നിര്‍മാതാവ്; ഗാന്ധിമതി ബാലന് ഓര്മ
- തമിഴില്‍ ഇതുവരെ കാണാത്ത വില്ലന്‍! രജനികാന്തിന്റെ സിനിമയെക്കുറിച്ച് ഫഹദ് ഫാസില്‍
- ഷാരൂഖ് ഖാന്,വിജയ് സേതുപതി... രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ചിത്രത്തില്‍ വന്‍ താരനിര ! തലൈവര്‍ 171 പുതിയ വിവരങ്ങള്‍
- ഈദ് ദിനത്തില്‍ പുതിയ ചിത്രത്തിന് പേരായി,'അഡിയോസ്, അമിഗോ', പ്രതീക്ഷയോടെ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും
ഡിപ്രഷന്‍ പേഷ്യന്റ് ആവും,പ്ലീസ് ബിഗ് ബോസ് ഒന്ന് പുറത്തേക്ക് വിടോ, കൈകൂപ്പി ബിഗ് ബോസിനോട് അന്‍സിബ
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ഒരു മാസം പിന്നിട്ട് മുന്നേറുകയാണ്. നടി അന്‍സിബ തന്റെ കാര്യങ്ങള്‍ നോക്കി സൈലന്റായി കാര്യങ്ങള്‍ കൊണ്ടുപോകുന്ന മത്സരാര്‍ത്ഥിയാണ്. പറയേണ്ട സ്ഥലത്ത് തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാറില്ല താരം. അപ്‌സര വന്നതോടെ കളി മാറി. ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം ഉടലെടുത്തു.അപ്‌സര പറയുന്നത് കേള്‍ക്കാന്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് അന്‍സിബ കഴിഞ്ഞദിവസം അസംബ്ലിയില്‍ നിന്നും പിന്‍മാറിയത്.
ഇതോടെ അന്‍സിബയ്ക്ക് പവര്‍ ടീം പനിഷ്‌മെന്റ് നല്‍കി. ഇതിനുശേഷമാണ് മോണിംഗ് ആക്ടിവിറ്റി നടന്നത്. ഇതിന് പിന്നാലെ തനിക്ക് ബിഗ് ബോസ് വിട്ട് പോകണമെന്ന് പറയുകയാണ് അന്‍സിബ. ബിഗ് ബോസിനോട് തന്നെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന.
'എല്ലാവരും എന്നെ മോശക്കാരിയായി ചിന്തിച്ചത് തെറ്റായിപ്പോയി. ഞാന്‍ അങ്ങനത്തെ ഒരാളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.എവിടെയും പോയി ഞാന്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടുമില്ല. എനിക്ക് ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ വിഷമവും ദേഷ്യവും വരുന്നു. പ്ലീസ് ബിഗ് ബോസ് എന്നെ ഒന്ന് പുറത്തേക്ക് വിടോ. ഇനി ഞാന്‍ ഇവിടെ നിന്നാല്‍ ഡിപ്രഷന്‍ പേഷ്യന്റ് ആയിപ്പോകും. പ്ലീസ് ബിഗ് ബോസ്. എനിക്ക് പറ്റുന്നില്ല. ഞാന്‍ എത്ര ഹാപ്പി ആയാണ് പറയുന്നത്. സന്തോഷത്തോടെ ഞാന്‍ പോയ്‌ക്കൊള്ളാം. ഞാന്‍ ചെയ്യാത്ത കാര്യം ചെയ്‌തെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ എനിക്ക് പറ്റില്ല. ബാക്കി എന്തും ഞാന്‍ സഹിക്കും. എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്നത്, ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് ഇതൊക്കെ വളരെ ബുദ്ധിമുട്ട് ആണ്. എന്റെ ഏറ്റവും വലിയ ട്രിഗര്‍ പോയിന്റ് അതാണ്',-ബിഗ് ബോസിനോട് കൈകൂപ്പി അന്‍സിബ ആവശ്യപ്പെടുന്നു.
I am a depression patient, please let Bigg Boss out, shake hands and ask Bigg Boss.