യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുന്നു, മുൻ ബിഗ്ബോസ് മത്സരാർഥി ദയ അശ്വതിക്കെതിരെ പോലീസിൽ പരാതി നൽകി അമൃത സുരേഷ്

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (14:08 IST)
തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത യൂട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിമും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ ദയ അശ്വതിക്കുമെതിരെ പരാതിയുമായി ഗായിക അമൃത സുരേഷ്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലാണ് അമൃത പരാതി നല്‍കിയത്. ഇതിന്റെ രേഖകള്‍ അമൃത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.

കഴിഞ്ഞ 2 വര്‍ഷമായി ദയ അശ്വതി ഫെയ്‌സ്ബുക്ക് വീഡിയോകളിലൂടെയും മറ്റും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരെ ന്യായമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തക്കതായ നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം ബിഗ്‌ബോസില്‍ സഹമത്സരാര്‍ഥിയായിരുന്ന ദയ അശ്വതിക്കെതിരെ എന്തുകൊണ്ടാണ് പരാതി നല്‍കിയതെന്ന് വിശദമാക്കി അമൃതയുടെ സഹോദരി അഭിരാമി രംഗത്തെത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഭിരാമി ഇക്കാര്യം വ്യക്തമാക്കിയത്.

അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങളല്ലെ ആയുള്ളു, അപ്പോഴേക്കും അമൃത സുരേഷ് ഓണം ആഘോഷിക്കുന്നു കഷ്ടം എന്ന പേരിലാണ് ദയ അശ്വതിയുടെ പുതിയ വീഡിയോ പുറത്തുവന്നതെന്നും കാലങ്ങളായി അപകീര്‍ത്തികരമായ വീഡിയോകള്‍ ചെയ്യുമ്പോഴും പരാതി നല്‍കാതെ ഇപ്പോള്‍ പരാതി നല്‍കുന്നതിന് ഇത് കാരണമായെന്നും അഭിരാമി പറയുന്നു. വീഡിയോ ദയ അശ്വതി നീക്കം ചെയ്‌തെങ്കിലും ആ വീഡിയോ വ്യക്തിപരമായ തങ്ങളെ ഒരുപാട് വേദനിപ്പിച്ചെന്ന് അഭിരാമി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :