കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 ജൂണ്‍ 2024 (11:40 IST)
ധര്‍മജന്‍ ബോള്‍ഗാട്ടിയും രമേഷ് പിഷാരടിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവര്‍ക്കും ഇടയിലുള്ള ആത്മബന്ധം വാക്കുകള്‍ക്കപ്പുറമാണ്. ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനൂജയും വീണ്ടും വിവാഹിതരായത് കഴിഞ്ഞദിവസമായിരുന്നു. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ അനൂജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ധര്‍മ്മജന്റെ വീണ്ടും ഉണ്ടായ വിവാഹശേഷം സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
അന്നും ഇന്നും അത് അവന്റെ ജീവിതമാണ്. അവന്റെ തീരുമാനവും സന്തോഷവും ആണ്.അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ് എന്നാണ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ എഴുതി.ധര്‍മ്മജന്റെയും അനൂജയുടെയും വിവാഹ ഫോട്ടോയും പിഷാരടി പങ്കുവെച്ചിട്ടുണ്ട്.
പിഷാരടി സോഷ്യല്‍ മീഡിയയില്‍ എഴുതിയത്
'ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ട് വന്നു ' ഇങ്ങനെ ഒരു ഫോണ്‍ കാള്‍ അതായിരുന്നു എനിക്ക് ധര്‍മ്മജന്റെ വിവാഹം...?? കുറച്ചു കാലങ്ങള്‍ക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്താലും മതിയായിരുന്നു??. എന്നാല്‍ മക്കളെ മുന്നില്‍ നിര്‍ത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തില്‍ 2 ഫോട്ടോ ??ഗംഭീരമായി...അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്... ??
അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ്.
വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോള്‍ നിയമപ്രകാരം ഒരു ചടങ്ങിന് വേണ്ടിയാണ് ധര്‍മ്മജന്‍ വീണ്ടും ഭാര്യയുടെ കഴുത്തില്‍ താലികെട്ടിയത്.മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞിരുന്നു.