‘ടോണി‘ ആസിഫിന് വില്ലനാകുന്നു; താരത്തിനെതിരേ ശിവസേനയും !

Last Modified വ്യാഴം, 31 ജൂലൈ 2014 (15:55 IST)
‘ഹായ്, ഐ ആം ടോണി’ നായകന്‍ ആസിഫ് അലിയുടെ ജീവിതത്തില്‍ വില്ലനാകുന്നു. പടത്തിന്റെ പേരില്‍
ആസിഫ് അലിയ്ക്കെതിരെ ശിവസേനയും രംഗത്ത്. ആസിഫിന്റെ ചിത്രങ്ങള്‍ ഇനി തൃശൂരില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ശിവസേനയുടെ ഭീഷണി.

‘ഹായ്, ഐ ആം ടോണി’ മോശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ ആസിഫ് അലി ഫാന്‍സ് കൈകാര്യം ചെയ്തതാണ് വിവാദമായത്. പെണ്‍കുട്ടികളെ ഗുണ്ടകളെ വച്ച് തല്ലിച്ച ആസിഫ് അലിയുടെ സിനിമകള്‍ ഇനി തൃശൂരില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ശിവസേനയുടെ വിശദീകരണം. ആസിഫ് അലിയുടെ ചിത്രങ്ങള്‍ തൃശൂരില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന ബാനറുമായി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ആസിഫ് അലി ചിത്രമായ ‘ഹായ്, ഐ ആം ടോണി’ കണ്ടിറങ്ങിയ സന, സീന എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ആസിഫ് അലി ഫാന്‍സിന്റെ മര്‍ദ്ദനമേറ്റത്. സൃഹൃത്തുക്കളുമൊന്നിച്ച് ഇവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കനകക്കുന്ന് കൊട്ടാരത്തിനു സമീപം വച്ച് ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ പതിനഞ്ചംഗ സംഘം മര്‍ദ്ദിച്ചെന്നാണ് പെണ്‍കുട്ടികളുടെ പരാതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :