ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലെ കഷ്ടപ്പാട്,സിനിമ കണ്ടവര്‍ക്ക് പുതിയ അനുഭവം,'വെന്ത് തനിന്തതു കാട്' മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 19 നവം‌ബര്‍ 2022 (15:22 IST)
ചിമ്പു-ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടില്‍ തിയേറ്ററുകളില്‍ എത്തിയ 'വെന്ത് തനിന്തതു കാട്'ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ മേക്കിംഗ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 3 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുതിയൊരു അനുഭവമാണ് സിനിമ കണ്ടവര്‍ക്ക് നല്‍കുന്നത്.സ്റ്റണ്ട് സീക്വന്‍സുകള്‍ സംവിധാനം ചെയ്തിരിക്കുന്നത് യാനിക്ക് ബെന്‍ ആണ്, ദൃശ്യങ്ങള്‍ പകര്‍ത്തിയത് സിദ്ധാര്‍ത്ഥ നുനിയാണ്.
അടുത്തിടെ ചിത്രം തിയേറ്ററുകളില്‍ വിജയകരമായ 50 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. നിര്‍മ്മാതാക്കള്‍ സിനിമയുടെ വിജയം ആഘോഷിച്ചു. വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രാധിക ശരത്കുമാര്‍, ആഞ്ജലീന എബ്രഹാം, നീരജ് മാധവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.ജയമോഹന്‍ കഥയെഴുതിയ ആക്ഷന്‍ ഡ്രാമയില്‍ ചിമ്പുവിന്റെ അമ്മയുടെ വേഷമാണ് രാധിക അവതരിപ്പിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :