സുന്ദരിമാര്‍ക്കിടയില്‍ അര്‍ദ്ധനഗ്നനായി പ്രണവ് മോഹന്‍ലാല്‍, ഒടുവില്‍ ലാലേട്ടന്‍റെ പഞ്ച് ഡയലോഗും - ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ടീസര്‍ !

പ്രണവ് മോഹന്‍ലാല്‍, അരുണ്‍ ഗോപി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സുല്‍ക്കര്‍ സല്‍മാന്‍, Pranav Mohanlal, Arun Gopy, Irupathiyonnam Nootandu, Dulquer Salman
BIJU| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (18:40 IST)
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ടീസര്‍ പുറത്തുവിട്ടു. പ്രണവ് നിറഞ്ഞുനില്‍ക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സൂചനകള്‍ തരുന്ന ടീസറില്‍ ഒരു രംഗത്ത് നായകന്‍ അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെടുന്നുമുണ്ട്.

ബീച്ചില്‍ സുന്ദരിമാര്‍ക്കിടയിലൂടെ ഓടിവരുന്ന അര്‍ദ്ധനഗ്നനായ പ്രണവ് മോഹന്‍ലാലിനെ ടീസറില്‍ കാണാം. മാത്രമല്ല, സ്ഫടികത്തിലെ പഞ്ച് ഡയലോഗായ ‘ഇതെന്‍റെ പുതിയ റെയ്‌ബാന്‍ ഗ്ലാസ്’ പ്രണവ് ആവര്‍ത്തിക്കുന്നുമുണ്ട്.

പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫി. അഭിനന്ദന്‍ രാമാനുജന്‍ ആണ് ക്യാമറ.

അരുണ്‍ ഗോപി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടമാണ്. ഇന്തോനേഷ്യയില്‍ ചിത്രീകരിച്ച സര്‍ഫിംഗ് രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റ് ആയിരിക്കും.

വളരെ സാഹസികമായ സ്റ്റണ്ട് രംഗങ്ങള്‍ ഈ ചിത്രത്തില്‍ പ്രണവ് ചെയ്യുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 2019 ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :