Rijisha M.|
Last Updated:
ശനി, 24 നവംബര്‍ 2018 (10:33 IST)
മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും സിനിമാ ജീവിതം മാറ്റിമറിച്ച ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. രണ്ടുപേരും നിറഞ്ഞാടി പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്‌തു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ കൊമ്പുകോർത്തത് ഈ താരരാജാക്കന്മാരാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അത് മാറുന്നു.
ഈ രണ്ട് താരങ്ങളുടെയും മക്കളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒത്തുചേരുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗോകുല്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. മുട്ടുമടക്കികുത്തി മാസ് ലുക്കിലുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.