സൂര്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഹൈക്കോടതി ജഡ്‌ജിയുടെ കത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (12:56 IST)
നീറ്റ് പരീക്ഷയുടെ പേരിൽ രാജ്യത്തെ കോടതികളെ വിമർശനത്തിൽ നടൻ സൂര്യക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മദ്രാസ് ഹൈക്കോടതി ജഡ്‌ജി.

രാജ്യത്തിലെ ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് നടനെതിരെ വാറണ്ട് പുറപ്പെടുവിക്കണം എന്നാണ് ജഡ്‌ജിന്റെ ആവശ്യം. നീറ്റ് പരീക്ഷ നടത്തുന്നത് 'മനുനീതി പരീക്ഷ നടത്തുന്നതിന് സമമാണെന്ന് പറഞ്ഞ രീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാറിനെയും, കോടതിയെയും, മാധ്യമങ്ങളെയും വിമര്‍ശിച്ചിരുന്നു.

ഈ പ്രസ്‌താവനയിൽ പകർച്ച വ്യാധി ഭീതിക്കിടയിൽ വീഡിയോ കോൺഫറൻസുകൾ വഴി കേസുകൾ കേൾക്കുന്ന ജഡ്‌ജിമാർ കുട്ടികളോട് നേരിട്ട് പരീക്ഷ എഴുതാന്‍ പറയുന്നു.ഈ ഭാഗമാണ് കോടതിക്കെതിരെയുള്ള പരാമർശമായി മദ്രാസ് ഹൈക്കോടതി ജഡ്‌ജി ചൂണ്ടികാണിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :