കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ അതിന് പിന്നിൽ എന്തോ സംഭവമിറുക്ക്, ലോകേഷ് മാജിക് വരാനിരിക്കുന്നതെ ഉള്ളു!

അഭിറാം മനോഹർ| Last Updated: വ്യാഴം, 9 ജൂണ്‍ 2022 (15:16 IST)
വിക്രത്തിൽ ചെറിയ കഥാപാത്രം ചെയ്തതിനെ പറ്റി മനസ് തുറന്ന് മലയാളി താരം ഹരീഷ് പേരാടി. കൈതിയിൽ
അവതരിപ്പിച്ച സ്റ്റീഫൻ രാജായി തന്നെയാണ് വിക്രമിന് ഹരീഷ് പേരടിയെത്തിയത്. എന്നാൽ ചിത്രത്തിൽ ഏതാനും നിമിഷങ്ങൾ മാത്രമായിരുന്നു ഹരീഷ് പേരടിയുടെ കഥാപാത്രമുണ്ടായിരുന്നത്.

സിനിമയെയും തന്റെ കഥാപാത്രത്തെ പറ്റിയും ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ


എന്നെ സ്നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു. തമിഴ് സിനിമയിൽ പ്രാധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ അവസരം കിട്ടിയ നിങ്ങൾ എന്തിനാണ് വിക്രമിൽ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്.

വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാൻ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല. കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം. ലോകേഷിന് ഇനിയും വരികൾ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം. പിന്നെ "മദനോത്സവം" ഞാൻ കാണുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്. കമലഹാസൻ എന്ന ആ ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും.കോയമ്പത്തൂരിൽ വെച്ച് ഇന്നാണ് സിനിമ കണ്ടത്. Seat Edge Experience. എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരിരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം. കമൽസാർ. ഉമ്മ..ലോകേഷ് സല്യൂട്ട്..ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :