Happy Birthday Mohanlal: മലയാളത്തിന്റെ ലാലിസത്തിന് പിറന്നാള്‍, താരത്തിന്റെ പ്രായം അറിയുമോ?

രേണുക വേണു| Last Modified വെള്ളി, 20 മെയ് 2022 (20:57 IST)

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് പിറന്നാള്‍ മധുരം.

മേയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. 1960 മേയ് 21 നാണ് ലാല്‍ ജനിച്ചത്. അദ്ദേഹത്തിന്റെ 62-ാം പിറന്നാളാണ് ഇത്.

മോഹന്‍ലാല്‍ വിശ്വനാഥന്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്.

1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തിയത്. ഈ ചിത്രം റിലീസ് ചെയ്യാന്‍ വൈകി. മോഹന്‍ലാലിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്. 1980 ലാണ് ഇത്. ചിത്രത്തില്‍ വില്ലന്‍ വേഷമാണ് മോഹന്‍ലാല്‍ ചെയ്തത്.

സുചിത്രയാണ് മോഹന്‍ലാലിന്റെ ഭാര്യ. പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :