ജനനം മുസ്ലിം കുടുംബത്തില്‍, ആദ്യ പേര് നക്ഷത് ഖാന്‍; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഖുശ്ബുവിന്റെ പ്രായം അറിയാമോ?

രേണുക വേണു| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (10:23 IST)

തെന്നിന്ത്യന്‍ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിന്റെ ജന്മദിനമാണ് ഇന്ന്. 1970 സെപ്റ്റംബര്‍ 29 ന് ജനിച്ച ഖുശ്ബു തന്റെ 51-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. പ്രിയ നടിക്ക് ആശംസകള്‍ നേരുകയാണ് സിനിമാലോകം. ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചതെന്ന് അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ്. നക്ഷത് ഖാന്‍ എന്നായിരുന്നു ഖുശ്ബുവിന്റെ ആദ്യ പേര്. സിനിമയിലെത്തിയ ശേഷമാണ് ഖുശ്ബു എന്ന പേര് സ്വീകരിക്കുന്നത്.

ബാലതാരമായാണ് ഖുശ്ബു സിനിമയില്‍ എത്തുന്നത്. തമിഴ് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. രജനികാന്ത്, കമല്‍ഹാസന്‍, സത്യരാജ് തുടങ്ങിയ പ്രമുഖ നടന്‍മാരുടെ നായികയായി ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിലും ഖുശ്ബു ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെയെല്ലാം നായികയായി മലയാളത്തില്‍ ഖുശ്ബു തിളങ്ങിയിട്ടുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ്, കയ്യൊപ്പ്, ചന്ദ്രോത്സവം, അനുഭൂതി എന്നിവയെല്ലാമാണ് ഖുശ്ബു അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.

സംവിധായകനും നടനുമായ സുന്ദര്‍ ആണ് ഖുശ്ബുവിന്റെ ജീവിതപങ്കാളി. വിവാഹശേഷമാണ് ഖുശ്ബു മുസ്ലിം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. ചെന്നൈയിലാണ് ഖുശ്ബു കുടുംബസമേതം താമസിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ...

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി
മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം ...

മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ...

മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മൊഴിമാറ്റി; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ ...

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ...

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി, അനധികൃതമായി സ്വത്ത് സമ്പാദിച്ചു: ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം
ബിജെപി നേതാവ് വി വി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ...

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ ...

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി
ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി. ...