ശക്തമായ സിനിമ, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട് എന്നീ ചിത്രങ്ങളെ പ്രശംസിച്ച് സംവിധായകന്‍ ഹന്‍സല്‍ മേത്ത

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 മെയ് 2021 (12:27 IST)

ഭാഷകളുടെ അതിര്‍വരമ്പുകള്‍ കടന്ന് കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. ഇതിലൂടെ കൂടുതല്‍ നേട്ടം ഉണ്ടായത് മലയാളം സിനിമയ്ക്കാണെന്ന് തോന്നുന്നു.

അടുത്തിടെ വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങള്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി.സംവിധായകനും നടനും നിര്‍മ്മാതാവുമായ ഹന്‍സല്‍ മേത്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍', 'നയാട്ട്' എന്നീ ചിത്രങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.

നായാട്ട് വളരെ ശക്തമായ ഒരു സിനിമയാണെന്ന് ചിത്രമാണെന്ന് ഹന്‍സല്‍ മേത്ത പറഞ്ഞു. പ്രസക്തമായ തീമുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത്തരം പക്വത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :