കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (09:02 IST)
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. സ്ട്രീമിങ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും എങ്ങുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമയെയും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത.
ലളിതമായി അതിശയിപ്പിക്കുന്ന സിനിമ. നന്പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി സാറിന്റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. ഈ ചിത്രവും ഈ പ്രകടനവും രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്റെ സാക്ഷ്യമാണ്,ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു