മമ്മൂട്ടി 'കണ്ണൂര്‍ സ്‌ക്വാഡ്' തിരക്കില്‍, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 4 മാര്‍ച്ച് 2023 (15:05 IST)
മമ്മൂട്ടി തന്റെ അടുത്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ചിത്രീകരണ തിരക്കിലാണ്. ഷൂട്ടിങ്ങിനായി നടന്‍ പൂനെയില്‍ എത്തിയിരുന്നു. പൂനെയില്‍ അഞ്ച് ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടായിരുന്നു.കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെത്തിയ ഉദ്യോഗസ്ഥന്റെ ഭാഗങ്ങള്‍ ആയിരിക്കും ചിത്രീകരിച്ചിട്ടുണ്ടാകുക.

കണ്ണൂര്‍, കാസര്‍കോട്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാല, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.


ഛായാഗ്രഹണം മുഹമ്മദ് റാഹിലും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ടോണി ബാബു ശബ്ദസംവിധാനം നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

റോനെക്സ് സേവ്യറാണ് മേക്കപ്പ്.അരുണ്‍ മനോഹറും അഭിജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :