1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gayatri Arun toured India, travel news, actress in Himachal

ഇന്ത്യ ചുറ്റി കാണാനിറങ്ങി ഗായത്രി അരുണ്‍, യാത്ര വിശേഷങ്ങള്‍, നടി ഹിമാചലില്‍

Kalyani Arun
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം യാത്രയിലാണ്.ഹിമാചല്‍പ്രദേശിലെ മക്ലിയോഡ്ഗഞ്ചിലാണ് താരകുടുംബം.
മക്ലിയോഡ്ഗഞ്ച് ടിബറ്റന്‍ ബുദ്ധമതക്കാരുടെ പുണ്യകേന്ദ്രമാണ്.ബുദ്ധമത സംസ്‌കാരം അനുഭവിച്ചറിയാനായി നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.
നേരത്തെ സുവര്‍ണ്ണ ക്ഷേത്രവും ഇന്ത്യ ഗേറ്റും ഗായത്രിയും കുടുംബവും സന്ദര്‍ശിച്ചിരുന്നു.
ഒക്ടോബര്‍ 26 ആയിരുന്നു തന്റെ പതിനാലാം വിവാഹം വാര്‍ഷികം നടി ആഘോഷിച്ചത്. കല്യാണി അരുണ്‍ എന്നാണ് മകളുടെ പേര്.
സീരിയലുകളുടെ ലോകത്തിന് സിനിമയിലേക്കും നടി വഴിമാറി. സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രം വരെ എത്തി നില്‍ക്കുകയാണ് കരിയര്‍.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇത് പഴയ സാറക്കുട്ടി അല്ല ! മുംബൈയില്‍ നിന്നും താരം, നടിയുടെ പ്രായം, പുതിയ ചിത്രങ്ങള്‍