'കൂടുതല്‍ ഷോയ്ക്ക് റെഡി'; ചെണ്ട കൊട്ടി ഗോപി സുന്ദര്‍, ചേര്‍ന്നുനിന്ന് അമൃത

രേണുക വേണു| Last Modified വ്യാഴം, 7 ജൂലൈ 2022 (20:29 IST)

അമൃത സുരേഷിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍. ചെണ്ട കൊട്ടുന്ന ഗോപി സുന്ദറിന്റെ തോളില്‍ ചാരിനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് അമൃത.
'കൂടുതല്‍ ഷോയ്ക്ക് വേണ്ടി തയ്യാറാകുന്നു' എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :