ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലെ സൂപ്പര്‍ഹിറ്റ് 'മാളികപ്പുറം':ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified ശനി, 31 ഡിസം‌ബര്‍ 2022 (12:13 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണങ്ങളുമായി രണ്ടാം ദിനത്തിലേക്ക് കടന്നു. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് മാളികപ്പുറം എന്ന് നിര്‍മ്മാതാവ് ജോര്‍ജ്.

'ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് തീര്‍ത്തും പറയാനുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. അഭിനന്ദനങ്ങള്‍ ടീം മാളികപ്പുറം.'- ജോര്‍ജ് കുറിച്ചു.
ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വേല.സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ റിലീസിന് ഒരുങ്ങുന്നു. അദ്ദേഹം ഒടുവില്‍ നിര്‍മ്മിച്ച ചിത്രമാണ് പുഴു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :