1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Garudan Movie Review Unni Mukundan is a hit in Tamil Nadu too! Suri Anna you are on a different level.. 'Garudan' is off to a great start with positive reviews Soori, Sasikumar, Unni Mukundan

Garudan Movie Review: തമിഴ്‌നാട്ടിലും ഹിറ്റടിച്ച് ഉണ്ണി മുകുന്ദന്‍ !സൂരി അണ്ണാ നിങ്ങള്‍ വേറെ ലെവല്‍.. പോസിറ്റീവ് റിവ്യൂകളോടെ 'ഗരുഡന്‍'ന് ഗംഭീര തുടക്കം

Garudan Movie Review  Soori
'അവന്‍ കോമഡി നടന്‍ അല്ലേ', എന്ന് പറഞ്ഞു എഴുതിത്തള്ളാന്‍ വരട്ടെ, കാലം അവനായി കരുതിവെച്ച നായിക വേഷമാണ് 'ഗരുഡന്‍' സിനിമയിലേത്. പറഞ്ഞുവരുന്നത് സൂരി എന്ന നടനെ കുറിച്ചാണ്.സൂരിയുടെ അതെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഫലം കണ്ടു. 'ഗരുഡന്‍'ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു സൂരി അണ്ണന്‍ മാസ് തന്നെ. ഇതിനോടകം തന്നെ നിരവധി ഹൗസ് ഫുള്‍ ഷോകളും സിനിമയ്ക്ക് ലഭിച്ചു.
 
സോഷ്യല്‍ മീഡിയ നിറയെ സൂരിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് നിറയുന്നത്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത 'ഗരുഡന്‍' എന്ന ചിത്രത്തിലൂടെ സൂരി തന്നിലെ പ്രതിഭയെ ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നില്‍ കാണിക്കാനുള്ള അവസരം ഭംഗിയായി ഉപയോഗിച്ചു. ശശികുമാറും ഉണ്ണിമുകുന്ദനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
 ശിവദയും തന്റെ ശക്തമായ വേഷത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി, നിരവധി രംഗങ്ങള്‍ ശിവദയുടേത് മാത്രമായി മാറി.
യുവന്‍ ശങ്കര്‍ രാജയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. 
 
എല്ലാ പ്രധാന കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ സംവിധായകനായി. മികച്ച ഒരു ആക്ഷന്‍ ഡ്രാമയാണ് സിനിമ.ആദ്യ ദിവസം തന്നെ 'ഗരുഡന്‍'ന് പോസിറ്റീവ് റിവ്യൂകള്‍ ലഭിച്ചതോടെ ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറും. ഇന്നേദിവസം റിലീസിന് എത്തിയ സിനിമകളില്‍ ഭൂരിഭാഗം സ്‌ക്രീനുകളും സൂരി പ്രധാന വേഷത്തില്‍ എത്തിയ സിനിമ സ്വന്തമാക്കി.
 
 
 
 
 
അടുത്ത ലേഖനം
പ്ലാസ്റ്റിക് സര്‍ജറിക്ക് മുമ്പും ശേഷവും,അദിതി റാവുവിന്റെ മുഖത്ത് വന്ന മാറ്റം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം