അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 മെയ് 2024 (14:16 IST)
സൂരിയെ പ്രധാനകഥാപാത്രമാക്കി ആര്‍ എസ് ദുരൈ സെന്തില്‍ കുമാര്‍ ഒരുക്കുന്ന ഗരുഡന്‍ സിനിമ മെയ് 31ന് റിലീസ് ചെയ്യും. സൂരിക്ക് പുറമെ ശശികുമാര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നത്. എതിര്‍ നീച്ചല്‍,കാക്കിസട്ടൈ,കൊടി എന്നീ സിനിമകളുടെ സംവിധായകനാണ് സെന്തില്‍ കുമാര്‍.
സംവിധായകന്‍ വെട്രിമാരനാണ് ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത്. മലയാളത്തില്‍ ജയ് ഗണേഷാണ് ഉണ്ണി മുകുന്ദന്റേതായി അവസാനമായി ഇറങ്ങിയ സിനിമ. ഹനീഫ് അദേനി ഒരുക്കുന്ന മാര്‍ക്കോയിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.