സെക്രട്ടേറിയറ്റിലെ തീപിടുത്തം: ഷോർട്ട് സർക്യൂട്ടിന് തെളിവില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (09:25 IST)
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഷോർട്ട് സർക്യൂട്ടിന് തെളീവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും ഇതിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രോട്ടോകോൾ വിഭാഗത്തിൽനിന്നും രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

തീപിടുത്തമുണ്ടാകാൻ കാരണമായി എന്ന് സംശയിയ്ക്കുന്ന ഉരുകിയ ഫാനിന്റെ ഉരുകിയ ഭാഗങ്ങളും മോട്ടോറും ഉൾപ്പടെ ഫോറൻസിക് പരിശോധിച്ചിരുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ട് സാധ്യത കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ സാംപിളുകൾ കൊച്ചിയിലേയ്ക്കോ ബാംഗ്ലൂരിലേയ്ക്കോ അയച്ച് വീണ്ടും പരിശോധിയ്ക്കുന്നത് ഫോറൻസിക് വിഭാഗം ആലോചിയ്ക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :