കെ ആര്‍ അനൂപ്|
Last Modified ശനി, 24 ജൂണ്‍ 2023 (12:06 IST)
വന്‍ താരനിര അണിനിരക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സിനിമയിലെ പ്രധാന താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വലിയൊരു അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ക്കായി മാറി.
ഡാന്‍സിങ് റോസ് എന്ന പേരില്‍ അറിയപ്പെടുന്ന സാര്‍പ്പട്ട പരമ്പരയിലെ താരം ഷബീര്‍ കല്ലറക്കല്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.പ്രസന്ന ഷാഹുല്‍ ഹസ്സന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു. താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും രഞ്ജിത്തായി ചെമ്പന്‍ വിനോദും ടോമിയായി ഗോകുല്‍ സുരേഷും സിനിമയിലുണ്ട്. ദുല്‍ഖറിന്റെ അച്ഛനായാണ് ഷമി തിലകന്‍ എത്തുന്നത്.കൊത്ത രവി എന്നാണ് കഥാപാത്രത്തിന്റെ പേര്.മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.