അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു

അഭിറാം മനോഹർ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (14:53 IST)
നടി പായൽ ഘോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. വെർസോവ പോലീസ് സ്റ്റേഷനിലാണ് പായൽ ഘോഷ് സംവിധായകനെതിരേ പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗം(361), സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുക(353‌),ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കുക(341). തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക(342) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

കുറച്ചുദിവസങ്ങൾക്ക് മുൻപ് എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. തന്നെ ലൈംഗികമായി ഉപയോഗിച്ച ശേഷം ന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിച്ചു.

അതേസമയം പായലിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അനുരാഗ് കശ്യപ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :