ആരാധകരെ കൊണ്ട് പൊറുതിമുട്ടി ! തിയറ്ററുകളില്‍ ഫാന്‍സ് ഷോ നിര്‍ത്തലാക്കിയേക്കും, മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ക്ക് തിരിച്ചടി

രേണുക വേണു| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (19:44 IST)

തിയറ്ററുകളില്‍ ഫാന്‍സ് ഷോ നടത്തുന്നത് നിര്‍ത്തലാക്കാന്‍ ആലോചന. ഫാന്‍സ് ഷോ നടത്തുന്നത് സിനിമകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഭൂരിഭാഗം തിയറ്റര്‍ ഉടമകളുടേയും വിലയിരുത്തല്‍.

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് ശേഷം ഫാന്‍സ് ഷോ ഒന്നും അനുവദിക്കേണ്ട എന്ന നിലപാടിലാണ് മിക്ക തിയറ്റര്‍ ഉടമകളും. ഫാന്‍സ് ഷോ കഴിയുമ്പോള്‍ തന്നെ പല സിനിമകളുടേയും ഭാവി കുറിക്കപ്പെടുന്നു. അതിനൊപ്പം തന്നെ സിനിമകള്‍ക്കെതിരെ ഡീഗ്രേഡിങ്ങും. ഈ സാഹചര്യത്തിലാണ് ഫാന്‍സ് ഷോകള്‍ നിര്‍ത്തലാക്കുന്നത് ആലോചിക്കുന്നത്.

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന പല സിനിമകളും ഫാന്‍സിന്റെ ആദ്യ അഭിപ്രായം കാരണം തിയറ്ററുകളില്‍ പരാജയപ്പെടുന്നു. അതിനാല്‍ ഫാന്‍സ് ഷോ ഒഴിവാക്കുകയാണ് ഉചിതമെന്ന് തിയറ്റര്‍ ഉടമകള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :