രേണുക വേണു|
Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (11:29 IST)
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഭീഷ്മ പര്‍വ്വത്തിന് മികച്ച ബുക്കിങ്. മാര്‍ച്ച് മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുക. രാവിലെ ഒന്‍പത് മണിക്ക് പ്രമുഖ കേന്ദ്രങ്ങളില്‍ ഫാന്‍സ് ഷോ ഉണ്ടാകും. ഫാന്‍സ് ഷോ ടിക്കറ്റുകള്‍ പലയിടത്തും ഇതിനോടകം വിറ്റു തീര്‍ന്നു. തൃശൂര്‍ രാഗം, രാംദാസ് തിയറ്ററുകളില്‍ ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതായി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എറണാകുളം അടക്കമുള്ള ചില കേന്ദ്രങ്ങളില്‍ ലേഡീസ് ഫാന്‍സ് ഷോ അടക്കം സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.