കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (11:37 IST)
വിനയ് ഫോര്‍ട്ട്,
ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു. ഇപ്പോഴിതാ 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ഫാമിലി' പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഇന്ത്യന്‍ പനോരമയില്‍ ആണ് ഔദ്യോഗിക സെലക്ഷന്‍ ലഭിച്ചത്.
നില്‍ജ കെ. ബേബി, മാത്യു തോമസ്, അഭിജ ശിവകല തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.ന്യൂട്ടണ്‍ സിനിമ ചിത്രം നിര്‍മ്മിക്കുന്നു.ഛായാഗ്രഹണം ജലീല്‍ ബാദുഷ. ആര്‍ട് അരുണ്‍ ജോസ്. സംഗീതം ബേസില്‍ സി.ജെ. മേക്കപ്പ് മിറ്റ ആന്റണി.