'ഏറ്റവും നല്ല സുഹൃത്ത്';ഫഹദിനോട് പിറന്നാള്‍ ദിനത്തില്‍ നസ്രിയയ്ക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:08 IST)
പിറന്നാള്‍ ദിനത്തില്‍ ഫഹദിനോട് ഭാര്യയ്ക്ക് ഒന്നേ പറയാനുള്ളൂ,തന്റെ ഏറ്റവും നല്ല സുഹൃത്തായ നിന്നെപ്പോലെ മറ്റാരുമില്ല എന്നാണ് ആശംസ കുറിപ്പില്‍ എഴുതിയത്.മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നുകൂടി ഭര്‍ത്താവിനെ നടി ഓര്‍മ്മിപ്പിച്ചു.

ഫഹദും നസ്രിയയും ഒന്നിച്ചുള്ള ചിത്രം മമ്മൂട്ടിയാണ് പകര്‍ത്തിയിരിക്കുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ് മമ്മൂട്ടി എന്നും പറഞ്ഞു കൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കിട്ടത്.

'ലവ് യു ഷാനു വജ്രത്തെ പോലെ തിളങ്ങുക.നിന്നെ പോലെ ആരുമില്ല
മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ!

ഏറ്റവും നല്ല സുഹൃത്ത്....

ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു',-നസ്രിയ കുറിച്ചു.

ബാംഗ്ലൂര്‍ ഡെയ്സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :