അന്‍വര്‍ റഷീദിന്റെ സിനിമയില്‍ ഫഹദ് ഫാസില്‍ ? ചിത്രീകരണം മാര്‍ച്ചില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (12:52 IST)
ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്യാന്‍ അന്‍വര്‍ റഷീദ് വീണ്ടും എത്തുന്നു. ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പിറന്ന ട്രാന്‍സ് വലിയ വിജയമായി മാറിയിരുന്നു.

ഫഹദ് നായകനായി എത്തുന്ന പുതിയ സിനിമ നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് ആയിരിക്കും.രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ബാംഗ്ലൂര്‍ ആയിരിക്കും പ്രധാന ലൊക്കേഷന്‍


മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2023 ല്‍ തന്നെ പ്രദര്‍ശനത്തിന് എത്തും.

പുഷ്പ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷം ഫഹദ് മലയാള സിനിമ തിരക്കുകളിലേക്ക് കടക്കും എന്ന് പ്രതീക്ഷിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :