വിജയുടെ 'ബീസ്റ്റ്' പോലെ സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' സര്‍പ്രൈസ് പോസ്റ്റര്‍ പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ജൂലൈ 2021 (16:59 IST)

സൂര്യയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. അവര്‍ക്ക് ആവേശം പകരുവാനായി 'എതര്‍ക്കും തുനിന്തവന്‍'ലെ പുതിയ പോസ്റ്ററുകള്‍ പുറത്ത് വിടുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്.



നേരത്തെ വിജയുടെ ജന്മദിനത്തോടനുബന്ധിച്ചും 'ബീസ്റ്റ്'ലെ 2 പോസ്റ്ററുകള്‍ രണ്ട് സമയങ്ങളിലായി നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് റിലീസ് ചെയ്തിരുന്നു.

സൂര്യയുടെ കരിയറിലെ 40-ാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റൂറല്‍ ഡ്രാമയാണ് ചിത്രം.

'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പാണ്ടിരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :