1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ചിരിക്കാന്‍ തയ്യാറായിക്കോളൂ, കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 10ന്

Enkilum Chandrike Official Trailer | ചിരിക്കാന്‍ തയ്യാറായിക്കോളൂ, കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 10ന്

Engilum Chandrike
നിരഞ്ജന അനൂപ്, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പത്തൊമ്പതാമത്തെ സിനിമ കൂടിയാണിത്.
 
ഒരു വിവാഹവുമായി ബന്ധപ്പെട്ട മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. പയ്യന്നൂരും പരിസരപ്രദേശങ്ങളിലും ആയാണ് ചിത്രം ചിത്രീകരിച്ചത്.ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 25 ഓളം പുതുമുഖ താരങ്ങളും സിനിമയിലുണ്ട്.
 
സംവിധായകനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 
 
 
അടുത്ത ലേഖനം
'ആ നല്ല നാളുകള്‍ സുഖമുള്ള ഓര്‍മ്മകളായി'; മോഹന്‍ ജോസിന്റെ കുറിപ്പ്