Eko Collection: ഞായറാഴ്ച തകർത്തുവാരി, ബോക്സോഫീസിൽ എക്കോ പ്രകമ്പനം!

Eko Boxoffice, Eko Review, Sandeep Pradeep,Malayalam Cinema,എക്കോ ബോക്സോഫീസ്, എകോ റിവ്യൂ, എകോ കളക്ഷൻ, സന്ദീപ് പ്രദീപ്
അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2025 (12:36 IST)
കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയ്ക്ക് ശേഷം യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ എക്കോയുടെ കളക്ഷനില്‍ വമ്പന്‍ കുതിപ്പ്. കാര്യമായ പ്രമോഷനും പരിപാടികളുമില്ലാതെ എത്തിയ സിനിമയ്ക്ക് ആദ്യദിനങ്ങളില്‍ വമ്പന്‍ അഭിപ്രായങ്ങള്‍ വന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനം നടത്താനായിരുന്നില്ല. 80 ലക്ഷം രൂപ മാത്രമാണ് ഓപ്പണിങ്ങില്‍ സിനിമ നേടിയത്. എന്നാല്‍ രണ്ടാം ദിനം ഇത് 1.85 കോടിയായും മൂന്നാം ദിവസമായ ഞായറാഴ്ച ഇത് 3.15 കോടി രൂപയായും ഉയര്‍ന്നു. ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം സിനിമ ആഗോളതലത്തില്‍ നിന്ന് ഇതിനകം 6.35 കോടിയാണ് കളക്റ്റ് ചെയ്തത്.

കിഷ്‌കിന്ധാകാണ്ഡം, കേരള ക്രൈം ഫയല്‍സ്(സീരീസ്) എന്നിവയ്ക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ ഒരുക്കിയ ആനിമല്‍ ട്രിലോജിയിലെ മൂന്നാമത്തെ സിനിമയായാണ് എക്കോ എത്തിയതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കഥാഗതിയില്‍ മൃഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് 3 സിനിമകള്‍ക്കുമുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :