നിഹാരിക കെ.എസ്|
Last Modified ഞായര്‍, 23 നവംബര്‍ 2025 (13:38 IST)
വളരെ ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനാണ് സന്ദീപ് പ്രദീപ്. എക്കോയാണ് സന്ദീപിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. മികച്ച അഭിപ്രായമാണ് സന്ദീപിന്റെ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ, തന്റെ സിനിമാ തിരഞ്ഞെടുപ്പിനെക്കുറിച്ച് തുറന്നു പറയുകയാണ് സന്ദീപ്. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ്. സന്ദീപ് തന്നെയാണോ സ്ക്രിപ്റ്റുകൾ സെലക്ട് ചെയ്യുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
"ബാക്കിയുള്ള കാര്യങ്ങളിൽ നമുക്കൊരാളോട് ഒരു സഹായം ചോദിക്കാം. സിനിമ ഒരു ടേസ്റ്റിന്റെ കൂടി ബിസിനസാണ്. നമുക്ക് ഇഷ്ടപ്പെടുന്ന ഒരു ടേസ്റ്റ് ഉണ്ടല്ലോ. ഇപ്പോൾ എനിക്ക് ഇഷ്ടപ്പെടുന്ന സിനിമ മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലപ്പോൾ നമുക്ക് അത് ഒരുപോലെ ഇഷ്ടപ്പെട്ടു എന്ന് വരാം. അത് ഓരോരുത്തരുടെയും ടേസ്റ്റാണ്. അപ്പോൾ അത് ജഡ്ജ് ചെയ്യാൻ ഞാനൊരാളെ വച്ചു കഴിഞ്ഞാൽ, അദ്ദേഹത്തിന്റെ ടേസ്റ്റും എന്റെ ടേസ്റ്റും തമ്മിൽ ചിലപ്പോൾ മാച്ച് ആകണമെന്നില്ല.
എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ എനിക്ക് തന്നെയല്ലേ തിരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് പരമാവധി എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്".- സന്ദീപ് പറഞ്ഞു.