ദുൽ‌ഖർ വീണ്ടും ബോളിവുഡിലേക്ക്, ചിത്രമൊരുക്കുന്നത് സംവിധായകൻ ബാൽകി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ജനുവരി 2021 (19:14 IST)
മിഷൻ മംഗൾ,പാഡ്‌മാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ബാൽകി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം സൽമാൻ നായകനാകുന്നു.

ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രങ്ങളില്‍ ഒന്നാകും ദുല്‍ഖറിന്റേത് എന്നാണ് സൂചന. ബാൽകി തന്നെയാണ് ചിത്രത്തിന്റെ നി‌ർമാണവും. ചിത്രത്തിന്റെ തിരക്കഥ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞു. പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. അതേസമയം ചിത്രത്തിലെ നായികയെയും മറ്റ് അഭിനേതാക്കളെയും ഉടന്‍ തീരുമാനിക്കും. ചിത്രം ഉടന്‍ തന്നെ ഔദ്യോഗകമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ൽ
കര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2019ല്‍ ദ സോയ ഫാക്ടര്‍ എന്ന ചിത്രത്തില്‍ നായകനായും ദുൽഖർ അഭിനയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :