Lucky Dulquer: തഗ് ലൈഫ് വേണ്ടെന്ന് വെച്ച് ലക്കി ഭാസ്കർ ചെയ്തു, റിയൽ തഗ് ദുൽഖറെന്ന് ആരാധകർ

Dulquer Salmaan Thug Life exit,Dulquer skips Kamal Haasan Mani Ratnam movie,Thug Life movie cast change,Why Dulquer left Thug Life,തഗ് ലൈഫിൽ നിന്നും രക്ഷപ്പെട്ട് ദുൽഖർ, തഗ് ലൈഫ് ഉപേക്ഷിച്ച ദുൽഖർ, ദുൽഖർ സൽമാൻ ലക്കി ഭാസ്കർ
അഭിറാം മനോഹർ| Last Modified വെള്ളി, 6 ജൂണ്‍ 2025 (19:15 IST)
Lucky Dulquer
നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ തെന്നിന്ത്യ സിനിമാലോകം കാത്തിരുന്ന സിനിമയായിരുന്നു തഗ് ലൈഫ്. സിനിമയുടെ ആദ്യഘട്ടത്തില്‍ കമല്‍ഹാസനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, രവി മോഹന്‍ എന്നിവര്‍ ഭാഗമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് സിനിമ നീണ്ടതോടെ ഇതിന് പകരമായി അശോക് സെല്‍വന്‍, സിലമ്പരസന്‍ എന്നിവര്‍ സിനിമയില്‍ ജോയിന്‍ ചെയ്തിരുന്നു.


ഒരു കമല്‍- മണിരത്‌നം സിനിമ നഷ്ടപ്പെടുത്തിയ ദുല്‍ഖര്‍ ചെയ്തത് മണ്ടത്തരമെന്നാണ് പ്രേക്ഷകര്‍ അന്നതിനെ പറഞ്ഞിരുന്നത്. തഗ് ലൈഫ് ടീസറും ട്രെയ്ലറുമെല്ലാം പുറത്തുവന്നതോടെ ദുല്‍ഖറിന്റേത് വലിയ നഷ്ടമാണെന്ന രീതിയില്‍ കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ തഗ് ലൈഫ് പുറത്തിറങ്ങിയതിന് ശേഷം നെഗറ്റീവ് അഭിപ്രായങ്ങള്‍ പുറത്തുവരുമ്പോള്‍ ദുല്‍ഖര്‍ ലക്കിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.


തഗ്ലൈഫ് ചെയ്യാതെ ഈ സമയത്ത് ദുല്‍ഖര്‍ ചെയ്ത ലക്കി ഭാസ്‌കര്‍ എന്ന സിനിമ തെലുങ്കില്‍ വലിയ വിജയമാകുകയും തെലുങ്ക് സര്‍ക്കാരിന്റെ അവാര്‍ഡ് താരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദുല്‍ഖര്‍ ശരിക്കും ലക്കി ഭാസ്‌ക്കറാണെന്ന് ആരാധകര്‍ പറയുന്നത്. തഗ് ലൈഫ് വേണ്ടെന്ന് വെച്ച ദുല്‍ഖര്‍ ശരിക്കും തഗ്ഗാണ്. ഔട്ട്‌ഡേറ്റഡായ കഥ വന്നപ്പോള്‍ ദുല്‍ഖര്‍ രക്ഷപ്പെട്ടോടിയതാണെന്ന് പല കമന്റുകളും പറയുന്നു. നിലവില്‍ മലയാളത്തില്‍ അയാം ഗെയിമും തെലുങ്കില്‍ ആകാശം ലോ ഒക്ക താര, കാന്ത എന്നീ സിനിമകളാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :