റൊമാൻ്റിക് ഹീറോയിൽ നിന്നും മാറാൻ ശ്രമിച്ചതാണ്, എന്നാൽ ലേഡീസ് ഫാൻസിന് അത് ഇഷ്ടമായില്ല, സ്വന്തമായി ഡബ് ചെയ്യാതിരുന്നതും തിരിച്ചടിയായി: ശങ്കർ

Malayalam Actor Shankar, 90s Hero Shankar,Shankar - menaka, Malayalam Cinema,മലയാളം നടൻ ശങ്കർ, 90കളിലെ നായകൻ ശങ്കർ, ശങ്കർ- മേനക, മലയാളം സിനിമ
അഭിറാം മനോഹർ| Last Modified വെള്ളി, 6 ജൂണ്‍ 2025 (16:11 IST)
Actor Shankar
മലയാള സിനിമയിലെ സജീവ സാന്നിധ്യമല്ലെങ്കിലും മലയാളി സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ശങ്കര്‍. മമ്മൂട്ടിയും മോഹന്‍ലാലും വലിയ സൂപ്പര്‍ താരങ്ങളാകുന്നതിന് മുന്‍പ് മലയാള സിനിമയില്‍ റൊമാന്റിക് ഹീറോയെന്ന ലേബലില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ശങ്കര്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ഇതില്‍ തന്നെ ശങ്കര്‍- മേനക ജോഡിയെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ റൊമാന്റിക് ഹീറോയായി തുടങ്ങി മലയാള സിനിമയില്‍ അപ്രസക്തനായി മാറിയതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ശങ്കര്‍.



എന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഒരു തലൈ രാ?ഗം സിനിമയ്‌ക്കൊന്നും ആദ്യ ദിവസങ്ങളില്‍ ആരും തന്നെയുണ്ടായിരുന്നില്ല. പിന്നീടാണ് സിനിമ ക്ലിക്കായതും ആളുകള്‍ തിയേറ്ററിലേക്ക് എത്തിതുടങ്ങിയതും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് എണ്‍പത് ദിവസത്തോളം തിയേറ്ററില്‍ ഓടിയ സിനിമയാണ്. എന്നാല്‍ അതിന് മുന്‍പ് ജയന്റെ ശരപഞ്ജരം സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയ ഡയലോ?ഗും ഉണ്ടായിരുന്നു. അന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്നു. ശരപഞ്ജരത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ചിലരെ പരിചയമുണ്ടായിരുന്നു.

അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. റൊമാന്റിക് ഹീറോ എന്ന ലേബലില്‍ പെട്ടെങ്കിലും ഞാന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകാതെ പ്രണയ ചിത്രങ്ങള്‍ മാത്രം ചെയ്ത് നടന്നതല്ല. അത്തരം കഥാപാത്രങ്ങള്‍ മാത്രമെ എനിക്ക് വന്നിരുന്നുള്ളു.

സുഖമോ ദേവി കഴിഞ്ഞശേഷം വേണു നാ?ഗവള്ളിയോട് വ്യത്യസ്തമായ കഥാപാത്രം തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ചെയ്ത സിനിമയാണ് കിഴക്കുണരും പക്ഷി. സിനിമയിലെ വില്ലന്‍ വേഷം എന്റെ ലീഡീസ് ഫാന്‍സിന് ഇഷ്ടമായില്ല. പുരുഷന്മാര്‍ക്ക് അന്ന് ഇഷ്ടമായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയ്ക്ക് ശേഷം സ്വന്തമായി ഡബ് ചെയ്യാതിരുന്നത് തെറ്റായി പോയി. അന്നത്തെ തിരക്ക് പിടിച്ച ഷെഡ്യൂള്‍ കാരണം സംഭവിച്ചതാണ്. അന്ന് ചെന്നൈയിലാണ് മലയാള സിനിമയുടെ ഡബ്ബിംഗ് എല്ലാം. ഒരു നടന് ശബ്ദം ഐഡന്റിറ്റിയാണ്. അത് പിന്നീടാണ് തിരിച്ചറിഞ്ഞത്. ശങ്കര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :