അന്ന് മീര ജാസ്മിനൊപ്പം ഡാൻസ് കളിച്ച കുട്ടി! ഇന്ന് തെന്നിന്ത്യയിലെ മികച്ച നായിക

നടിയാകുന്നതിന് മുൻപ് സായ് പല്ലവി സിനിമയിൽ ബാക്ക്​ഗ്രൗണ്ട് ഡാൻസർ ആയാണെത്തിയത്

നിഹാരിക കെ.എസ്| Last Modified വെള്ളി, 6 ജൂണ്‍ 2025 (13:15 IST)
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലൂടെ അൽഫോൻസ് പുത്രൻ ആണ് സായ് പല്ലവിയെ സിനിമയിലേക്ക് കൊണ്ടുവന്നത്. നടിയാകുന്നതിന് മുൻപ് സായ് പല്ലവി സിനിമയിൽ ബാക്ക്​ഗ്രൗണ്ട് ഡാൻസർ ആയാണെത്തിയത്. കസ്തൂരിമാൻ സിനിമയുടെ തമിഴ് പതിപ്പിൽ മീര ജാസ്മിൻ പഠിക്കുന്ന കോളജിലെ വിദ്യാർഥികളിൽ ഒരാളായി പാട്ട് സീനിൽ മാത്രമാണ് സായ് പല്ലവി പ്രത്യക്ഷപ്പെട്ടത്.

സായ് പല്ലവിയുടെ അന്നത്തെ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. സായ് പല്ലവിയുടെ ഡാൻസ് പെർഫോമൻസുകൾക്കും ആരാധകരേറെയാണ്. പ്രേമത്തിലെ സായ് പല്ലവിയുടെ ഡാൻസും ഏറെ ശ്രദ്ധ നേടിയിരുന്നു. നടിയുടെ പെരുമാറ്റവും ആളുകൾക്ക് ഏറെ ഇഷ്ടമാണ്. പിന്നീട് ധനുഷിനൊപ്പം റൗഡി ബേബി എന്ന പാട്ടിലെ സായ് പല്ലവിയുടെ ഡാൻസും വൻ തരം​ഗമായി മാറിയിരുന്നു.


അതേസമയം, രാമായണ ആണ് സായ് പല്ലവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. രാമായണയ്ക്കായി അഞ്ച് കോടി പ്രതിഫലം സായ് പല്ലവി വാങ്ങിയതായാണ് റിപ്പോർട്ടുകൾ. രൺബീർ കപൂർ ആണ് ചിത്രത്തിലെ നായകൻ. യാഷ് ആണ് രാവണൻ ആയി അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :