1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Drishyam 2 collection report

ആറാമത്തെ ആഴ്ചയിലും ദൃശ്യം 2 കാണാന്‍ ആളുകള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

Drishyam 2
ആറാമത്തെ ആഴ്ചയും ദൃശ്യം2 കാണാന്‍ തിയേറ്ററുകളില്‍ ആളുകളുണ്ട്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 
 
 227.94 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. ആറാമത്തെ ആഴ്ച മാത്രം ദൃശ്യം2 നേടിയത് 3.26 കോടിയാണ്.
 
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മാസ് ആയി തിരിച്ചുവരവിന് ചിരഞ്ജീവി,വാള്‍ട്ടര്‍ വീരയ്യ ടൈറ്റില്‍ ട്രാക്ക്