റിലീസ് തീയതി മാറ്റി ജിബൂട്ടി, ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (14:59 IST)

തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ജിബൂട്ടി.ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമായി നിര്‍മ്മിച്ച പ്രണയ ചിത്രമാണിത്. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയെന്നും ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. നേരത്തെ ഡിസംബര്‍ 10ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി.

ഡിസംബര്‍ 31 ന് പ്രദര്‍ശനത്തിന് എത്തും.ഇടുക്കിയില്‍ നിന്നും ജിബൂട്ടിയിലേക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. പഞ്ചാബ് കാരിയായ ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക.

കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി ,രോഹിത് മഗ്ഗു,അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍,അഞ്ജലി നായര്‍, ജയശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.ദീപക്‌ദേവാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :