ജോണി ഡെപ്പ് വീണ്ടും ജാക്ക് സ്പാരോ ആകുന്നു, താരത്തിന് വാഗ്ദാനം ചെയ്തത് 2360 കോടി രൂപ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (12:23 IST)
മുൻഭാര്യ ആംബർ ഹേഡുമായുള്ള മാനനഷ്ടകേസിലെ അന്തിമ വിധി അനുകൂലമായതോടെ ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് കരീബിയൻ ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചുകൊണ്ടുവരാനൊരുങ്ങി ഡിസ്നി. ഡെപ്പിനെ തിരികെയെത്തിക്കാൻ 2360 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഡെപ്പിനെതിരെ മുൻഭാര്യ ആംബർഹേഡ് ഉയർത്തിയ ഗാർഹിക പീഡന, ബലാത്സംഗ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ താരത്തെ ഡിസ്നിയടക്കമുള്ള നിർമാണകമ്പനികൾ തങ്ങളുടെ സിനിമകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2017ൽ പുറത്തിറങ്ങിയ ഡെഡ് മെൻ ടെൽ നോ ടെയിൽസ് എന്ന എന്ന ചിത്രമായിരുന്നു പൈരേറ്റ്‌സ് ഓഫ് കരീബിയനിലെ അവസാന ചിത്രം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :