ട്വല്‍ത്ത് മാനിലെ രണ്ടാമന്‍,ആനിയായി പ്രിയങ്ക നായര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 മെയ് 2022 (08:54 IST)

ദൃശ്യം 2 ന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന 'ട്വല്‍ത്ത് മാന്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു. സിനിമയിലെ ഓരോ ക്യാരക്ടര്‍ പോസ്റ്ററായി നിര്‍മ്മാതാക്കള്‍ പുറത്തിറക്കുകയാണ്. മിസ്റ്ററി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഒരു ദിവസത്തെ കഥയാണ് പറയുന്നത്.പ്രിയങ്ക നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ആനിയായി പ്രിയങ്ക നായര്‍ വേഷമിടുന്നു.
ഹോട്ട്സ്റ്റാറിലൂടെ മേയ് 20ന് പ്രദര്‍ശനം ആരംഭിക്കും.ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
അനില്‍ ജോണ്‍സണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :