L360: ഫാൻസിന് ഇന്ന സിനിമ വേണമെന്നില്ല, നല്ല സിനിമയാണ് എല്ലാവർക്കും ആവശ്യം: മോഹൻലാൽ സിനിമയെ പറ്റി തരുൺ മൂർത്തി

L360
L360
അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (19:41 IST)
മലയാളത്തിന്റെ ഏറ്റവും വലിയ താരമാണെങ്കിലും സമീപ കാലത്തായി വലിയ വിജയങ്ങളൊന്നും മോഹന്‍ലാലിന് സ്വന്തമാക്കാനായിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സോഫീസില്‍ മികച്ച നേട്ടം സ്വന്തമാക്കിയ നേര് മാത്രമാണ് സമീപകാലത്ത് നല്ല അഭിപ്രായവും കളക്ഷനും നേടിയെടുത്ത മോഹന്‍ലാല്‍ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയായ മലൈകോട്ടെ വാലിബനും പരാജയമായെങ്കിലും വരാനിരിക്കുന്ന മോഹന്‍ലാല്‍ സിനിമകളില്‍ പലതും പ്രതീക്ഷ നല്‍കുന്നതാണ്.

ആ കൂട്ടത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന സിനിമകളിലൊന്നാണ് ഓപ്പറേഷന്‍ ജാവ സംവിധായകനുമായി മോഹന്‍ലാല്‍ ഒന്നിക്കുന്ന പേരിടാത്ത ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നതിനാല്‍ തന്നെ അഭിനയ സാധ്യതയുള്ള ചിത്രമാകും ഇതെന്നാണ് ഇന്‍ഡസ്ട്രിക്കുള്ളിലെ സംസാരം. ഏറെ നാളുകളായി മോഹന്‍ലാല്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങളില്‍ കാര്യമായി അഭിനയിച്ചിട്ടില്ല എന്നതിനാല്‍ തന്നെ സ്‌ക്രീനില്‍ അഴിഞ്ഞാടുന്ന മോഹന്‍ലാലിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

എല്ലാവരുടെ ഉള്ളിലും ഒരു മോഹന്‍ലാല്‍ ഫാന്‍ ഉണ്ടെന്നാണ് സിനിമയുടെ സംവിധായകനായ തരുണ്‍ മൂര്‍ത്തി പറയുന്നത്. ഫാന്‍സിന് ഇന്നത് വേണം, ഫാമിലിക്ക് ഇന്നത് വേണം എന്നൊന്നുമില്ല. എല്ലാവര്‍ക്കും നല്ല സിനിമയാണ് ആവശ്യം. പുതിയ സിനിമയെ പറ്റി തരുണ്മൂര്‍ത്തി പറയുന്നു. ജനിച്ചത് മുതല്‍ മോഹന്‍ലാല്‍ സിനിമകള്‍ കാണുന്നു. അതില്‍ ഇഷ്ടം തോന്നുന്ന,വിഷമം തോന്നുന്ന,രോമാഞ്ചം തോന്നുന്ന സിനിമകളുണ്ട്. അതില്‍ തന്നെ ഹിറ്റ്,സൂപ്പര്‍ ഹിറ്റ്,നല്ല നിരൂപക പ്രശംസ വന്നത്, പരാജയപ്പെട്ടത് എങ്ങനെ എല്ലാമുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കഥ പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. തരുണ്‍ മൂര്‍ത്തി പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :