അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2024 (19:39 IST)
ഇറങ്ങാനിരിക്കുന്ന സിനിമകളില്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ 2 എന്ന ചിത്രം. ആദ്യഭാഗമായ പുഷ്പ ഇന്ത്യയാകെ വലിയ വിജയമായ സിനിമയാണ്. രണ്ടാം ഭാഗമായ പുഷ്പ ബോകോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ഉറപ്പാണ്. എന്നാലിതാ സിനിമയ്ക്ക് മൂന്നം ഭാഗമുണ്ടാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനായ സുകുമാര്‍.
ഹൈദരാബാദില്‍ സിനിമയുടെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പുഷ്പ 2 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2വിനായി നിങ്ങളുടെ ഹീറോയെ ഇതിനകം തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കൊരു 3 വര്‍ഷം കൂടി തന്നാല്‍
പുഷ്പ 3 കൂടി സംഭവിക്കും എന്നാണ് സുകുമാര്‍ പറഞ്ഞത്.