ധനുഷിനൊപ്പം ചോര പുരണ്ട കത്തിയുമായി കാളിദാസും കിഷനും, ധനുഷ് 50യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Raayan First look
അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (21:03 IST)
Raayan First look
ക്യാപ്റ്റന്‍ മില്ലര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന പുതിയ ചിത്രമായ രായന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പവര്‍ പാണ്ഡി എന്ന സിനിമയ്ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ധനുഷിന് പുറമെ കാളിദാസ് ജയറാം,അപര്‍ണ ബാലമുരളി,ദുഷ്‌റ വിജയന്‍,സുന്‍ദീപ് കിഷന്‍,അനിഖ സുരേന്ദ്രന്‍,എസ് ജെ സൂര്യ,വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

കയ്യില്‍ കത്തിയടക്കമുള്ള ആയുധങ്ങളുമായി ഒരു അങ്കത്തിന് തയ്യാറായി നില്‍ക്കുന്ന മൂന്ന് പേരുടെ ചിത്രമെന്ന് തോന്നിപ്പിക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ധനുഷിന് പുറമെ മാസ് ലുക്കില്‍ കാളിദാസ് ജയറാം,സുന്‍ദീപ് കിഷന്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ധനുഷ് സംവിധാനം ചെയ്യുന്ന നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :