ഞായര്‍ വിന്നര്‍ ആര്? മമ്മൂട്ടി ചിത്രത്തെ വീഴ്ത്തി 'പ്രേമലു'

കേരളത്തില്‍ നിന്ന് മാത്രമായി പ്രേമലു 2.73 കോടിയും ഭ്രമയുഗം 2.63 കോടിയും ട്രാക്ക്ഡ് ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്

Naslen and Mammootty
Naslen and Mammootty
രേണുക വേണു| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (15:47 IST)

തിയറ്ററുകളില്‍ കോടികളുടെ ബിസിനസുണ്ടാക്കി മലയാള സിനിമകള്‍. നീണ്ട ഇടവേളയ്ക്കു ശേഷമാണ് രണ്ട് മലയാള സിനിമകള്‍ ചേര്‍ന്ന് അവധി ദിനമായ ഞായറാഴ്ച ഏഴ് കോടിയില്‍ അധികം കളക്ഷന്‍ വേള്‍ഡ് വൈഡായി നേടുന്നത്. മലയാള സിനിമയുടെ സുവര്‍ണ കാലമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

കേരളത്തില്‍ നിന്ന് മാത്രമായി പ്രേമലു 2.73 കോടിയും ഭ്രമയുഗം 2.63 കോടിയും ട്രാക്ക്ഡ് ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് സിനിമകളും കൂടി കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടിയില്‍ അധികം നേടി. മിക്ക തിയറ്ററുകളിലും ഇന്നലെ പ്രേമലുവും ഭ്രമയുഗവും ഹൗസ് ഫുള്‍ ഷോകളാണ് കളിച്ചത്.

മമ്മൂട്ടി ചിത്രത്തേക്കാള്‍ ഒരാഴ്ച മുന്‍പ് തിയറ്ററുകളിലെത്തിയ ചിത്രമാണ് നസ്ലനും മമിതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു. ഒരാഴ്ച കൊണ്ടാണ് പ്രേമലു 30 കോടിക്ക് അടുത്ത് കളക്ഷന്‍ സ്വന്തമാക്കിയത്. ഭ്രമയുഗം ആകട്ടെ വെറും നാല് ദിവസം കൊണ്ട് 32 കോടി കളക്ഷനും സ്വന്തമാക്കി.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :