പുത്രന്‍ പിറന്നു; അല്‍ഫോണ്‍സ് പുത്രന്‍ പിതാവായി

അല്‍ഫോണ്‍സ് പുത്രന്‍ അച്‌ഛനായി

കൊച്ചി| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (09:47 IST)
ശ്രദ്ധേയനായ യുവസംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അച്‌ഛനായി. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഭാര്യ അലീന അല്‍ഫോണ്‍സ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കിയത്. പ്രേമം, നേരം സിനിമകളുടെ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍.

താനും അലീനയും മാതാപിതാക്കളായ വിവരം അല്‍ഫോണ്‍സ്
പുത്രന്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. ‘ഞാന്‍ അച്‌ഛനായി, എന്റെ ഭാര്യ അമ്മയായി, മകന്‍ ആണ്, ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു അവന്റെ ജനനം, സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്നറിയില്ല, പക്ഷേം നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും എന്ന് കരുതുന്നു’ - അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

രണ്ടാമത്തെ ചിത്രമായ പ്രേമത്തിന്റെ വന്‍വിജയത്തിന് പിന്നാലെ 2015 ഓഗസ്റ്റിലാണ് അലീനയും അല്‍ഫോണ്‍സും വിവാഹിതരായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :